സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു


പെരുമ്പാവൂർ: സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മരിച്ചു. കേസിന്റെ ആവശ്യത്തിനായി മൂവാറ്റുപുഴയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോൾ കുഴഞ്ഞുവീണ ബിജുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. ഒക്കൽ വട്ടപ്പാറ വീട്ടിൽ രവി(ദേവൻ)യുടെ മകനാണ്. മകൾ: ദേവനന്ദന. സംസ്‌കാരം പിന്നീട്.