പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലങ്ങള്‍ റദ്ദാക്കി, ഇനി എല്ലാ പരീക്ഷകളും ആദ്യം എഴുതണം
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ആദ്യം മുതല്‍ എഴുതണം. കോപ്പിയടിച്ചതിന് പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കിയിട്ടുണ്ട്.
Read: 4.76 കോടിയുടെ സ്വർണവായ്പ തട്ടിപ്പ്: കാറഡുക്ക സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്, പണവുമായി സിപിഎം നേതാവ് മുങ്ങി
അതേസമയം ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരെയും പിടിയിലായ വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിന് ശേഷമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതും വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കിയതും. സ്‌ക്വാഡിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരും ശിക്ഷാ നടപടി നേരിടേണ്ടി വരും.