സിഗ്നല്‍ തകരാര്‍: കണ്ണൂര്‍ – എറണാകുളം ഇൻ്റര്‍സിറ്റി എക്സ്പ്രസ്സ് ഒന്നര മണിക്കൂര്‍ പിടിച്ചിട്ടു | train, Railway Station, Kannur


പട്ടാമ്പി: സിഗ്നല്‍ തകരാർ മൂലം കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്സ് തീവണ്ടി ഒന്നര മണിക്കൂറോളം പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനിൽ പിടിച്ചിട്ടു. അഞ്ചരയോടെയാണ് ട്രെയിൻ പിടിച്ചിട്ടത്.

read also: മകന്റെ അടിയേറ്റ് അബോധാവസ്ഥയിലായ 63കാരൻ മരിച്ചു, അറസ്റ്റ്

പിന്നീട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തുടർന്ന് പലരും പള്ളിപ്പുറത്ത് ഇറങ്ങി ബസ്സിലും മറ്റും കൂറ്റനാട്, തൃത്താല മേഖലയിലെത്തിയാണ് യാത്ര തുടർന്നത്. 2.50-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് 8:50 നാണ് എറണാകുളത്ത് എത്തിച്ചേരുക.