കൊച്ചി: ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നത്.
അമേരിക്കയിൽ ക്നാനായ വിഭാഗത്തിന്റെ പള്ളികളിൽ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി,. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനടക്കം ക്നാനായ യാക്കോബായ സമുദായംഗങ്ങൾ സ്വീകരണം നൽകി തുടങ്ങിയ കാരണങ്ങളാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
read also: സംസ്ഥാനത്ത് അതിശക്തമായ ഇടിമിന്നലോടുകൂടിയ അതിതീവ്ര മഴ പെയ്യും, പലയിടത്തും കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ നേരത്തെ ആർച്ച് ബിഷപ് പദവിയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം കേട്ടിരുന്നു. ഇത് തള്ളിയാണ് ഇന്ന് സസ്പെൻഷൻ പുറപ്പെടുവിച്ചത്. പുറത്തു വന്നതിനു പിന്നാലെ, കോട്ടയം ചിങ്ങവനത്ത് സഭ ആസ്ഥാനത്തിന് മുന്നിൽ ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായെത്തി.