കോട്ടയം: കാലംചെയ്‌ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ വച്ച് രാവിലെ 11 മണിക്കാണ് സംസ്കാരം. തിരുവല്ല നിരണം ബിലീവേഴ്‌സ് കൺവെൻഷൻ സെൻ്ററിൽ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയത്.
സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടക്കുക.9.15 ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. 9 മണിവരെയാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ ആണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്.