ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു | harisree jayaraj, Kerala, Latest News, News


എറണാകുളം: പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയായ ഹരിശ്രീ ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

read also: റോഡുമുറിച്ച്‌ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം

ജയറാം നായകനായി പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘ തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമായ ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.