31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

12 കോടിയുടെ ഭാഗ്യവാൻ ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രം

Date:



തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. നറുക്കെടുപ്പിന് മുമ്പായി മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 300 രൂപയാണ് ടിക്കറ്റ് വില. 12 കോടി രൂപയാണ് ഈ വർഷത്തെ വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനം.

നറുക്കെടുപ്പിന് മുമ്പായി മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് കരുതുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഒറ്റയ്ക്കും കൂട്ടമായും ഭാഗ്യപരീക്ഷണത്തിന് നിരവധിയാളുകൾ എത്തിയതോടെ വിൽപ്പന തകൃതിയായി മുന്നോട്ടുപോവുകയായിരുന്നു. വിഷു ബമ്പർ നറുക്കെടുപ്പ് ഫലംstatelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. സമയം മലയാളം വെബ്സൈറ്റിൽ രണ്ട് മണിമുതൽ തത്സമയം നറുക്കെടുപ്പ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.

ആറു സീരീസുകളിലായാണ് വിഷു ബമ്പർ ടിക്കറ്റ് ഇത്തവണ പുറത്തിറക്കിയത്. ഈ ആറു സീരീസുകളിലായി ഒരു കോടിവീതം രണ്ടാം സമ്മാനവും, 10 ലക്ഷംവീതം മൂന്നാം സമ്മാനവും ഭാഗ്യാന്വേഷകർക്ക് ലഭിക്കും. അഞ്ചു ലക്ഷം വീതമാണ് നാലാം സമ്മാനം. അഞ്ചുമുതൽ ഒമ്പതുവരെയുള്ള സമ്മാനങ്ങൾ 5000, 2000, 1000, 500, 300 രൂപയാണ്.

നാളത്തെ വിഷു ബമ്പർ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പർ (monsoon bumper br 98 lottery 2024) പ്രകാശനവും നടക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പർ ടിക്കറ്റിൻ്റെ ഈ വർഷത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related