കനത്ത മഴയില്‍ മതില്‍ തകര്‍ന്നു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ഒഴുകി ചിറയിലേക്ക് മറിഞ്ഞു



എറണാകുളം: കനത്തമഴയില്‍ ചുറ്റുമതില്‍ തകർന്നതിനെ തുടർന്ന് കാർ ചിറയിലേക്ക് മറിഞ്ഞു. കാക്കാനാടാണ് സംഭവം. വീടിന്റെ മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനമാണ് മതില്‍ പൊളിഞ്ഞു വീണതോടെ ഒഴുകി ചിറയില്‍ പതിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.

read also: മൂന്നുവര്‍ഷത്തോളം പതിനാലുകാരിയെ പീഡിപ്പിച്ചു: പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിനതടവും

നിർത്താതെ പെയ്യുന്ന മഴയില്‍ കാക്കാനാട്ടെ നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇത്തരത്തില്‍ വെള്ളം കയറുന്നത് ആദ്യമായാണെന്നും നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇൻഫോപാർക്ക് കാമ്പസ്, ഇൻഫോപാർക്ക് വിസ്മയ, തപസ്യ, ലുലു സൈബർ ടവർ തുടങ്ങിയ സമുച്ചയങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.