‘മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമില്ല’: വിശദീകരണവുമായി ദുബായിലെ എക്സാലോജിക്ക് കണ്‍സള്‍ട്ടിങ് കമ്പനി


ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ എക്സാലോജിക്ക് സൊല്യൂഷൻസുമായി തങ്ങൾക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി ദുബായിലെ എക്സാലോജിക്ക് കണ്‍സള്‍ട്ടിങ് കമ്പനി.

read also: മലദ്വാരത്തില്‍ സ്വ‌ര്‍ണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമം, എയര്‍ഹോസ്റ്റസ് പിടിയില്‍: കടത്തിയത് 60 ലക്ഷത്തിന്റെ സ്വര്‍ണം

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. പേ റോളിലോ, മറ്റേതെങ്കിലും സ്ഥാനത്തോ വീണ വിജയൻ, എം സുനീഷ് എന്നിവർ ഇല്ല. ഇന്ത്യയില്‍ ബംഗളൂരുവിലാണ് കമ്പനിക്ക് ബിസിനസ് ഉള്ളത്. യുഎഇ, സൗദി ആറേബ്യ, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളില്‍ തങ്ങളുടെ കമ്പനി പ്രവർത്തിക്കുന്നുവെന്നും കമ്പനി സഹ സ്ഥാപകരായ സസൂണ്‍ സാദിഖ്, നവീൻ കുമാർ എന്നിവർ വ്യക്തമാക്കി. 400 ജീവനക്കാരുള്ള കമ്പനിയാണിത്. കമ്പനിക്ക് യുഎഇയില്‍ മൂന്ന് ഓഫീസുകളുണ്ട്. 2013ല്‍ ഷാർജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. തങ്ങള്‍ സർക്കാരുമായി ബന്ധപ്പെട്ട കരാറുകള്‍ ഏറ്റെടുത്തിട്ടില്ല. എസ്‌എൻസി ലാവ്‍ലിൻ, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നും ഇരുവരും വ്യക്തമാക്കി.