പാലക്കാട്: അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി കെ (26) ആണ് മരിച്ചത്. അവശത പ്രകടിപ്പിച്ചതോടെ വള്ളിയെ ഇന്ന് പുലർച്ചെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു. വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി.
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം എന്നാണ് യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് ഈ അസുഖം അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ വയനാട്ടിലും, അട്ടപ്പാടിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളര്‍ച്ചയിലേക്ക് (aneamia) നയിക്കും.
ലക്ഷണങ്ങള്‍
ശ്വാസം മുട്ടല്‍, കൈ കാലുകളില്‍ വേദന, പനി, വയറുവേദന എന്നിവ ഈ രോഗികളില്‍ അനുഭവപ്പെടും. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല. അരിവാള്‍ രോഗികളില്‍ ശാരീരിക വളര്‍ച്ചയില്ലായ്മയും ക്ഷീണവും സ്‌ട്രോക്കും ശ്വാസകോശ പ്രശ്‌നങ്ങളും കണ്ടേക്കാം