കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, യുഡിഎഫ് 15 സീറ്റ്, എല്‍ഡിഎഫ് 4 : എക്‌സിറ്റ്‌പോള്‍ ഫലമിങ്ങനെ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്നും യുഡിഎഫിന് 15 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചനം. കേരളത്തിൽ എന്‍ഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ്‌പോളുകള്‍ പറയുന്നു. ടൈംസ് നൗ- ഇ.ടി.ജി. റിസേര്‍ച്ച്‌ എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ.

എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ പറയുന്നത്‌.

read also: കോടികളുടെ എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍: സംഭവം തൃപ്പൂണിത്തുറയില്‍

ഇന്ത്യാടുഡെ ഏക്‌സിസ് മൈ എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകളും ലഭിക്കുമെന്നും പറയുന്നു. ഇന്ത്യാ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെയും യുഡിഎഫിന് 13 മുതല്‍ 15വരെയും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം

മൂന്നാം തവണയും എന്‍ഡിഎ സഖ്യം ഭാരതത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു.