1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

പാലക്കാട് അമ്മ മൊബൈൽ നൽകാത്തതിന് പതിമൂന്നുകാരൻ തൂങ്ങിമരിച്ചു

Date:


പാലക്കാട്: അമ്മ മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പതിമൂന്നുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് കൂറ്റനാട് ചാത്തനൂരിലാണ് സംഭവം. ശിവൻ -രേഷ്മ ദമ്പതികളുടെ മകൻ കാളിദാസനാണ് മരിച്ചത്. ചാത്തനൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാളിദാസൻ. കാളിദാസന്റെ അകാല മരണത്തെ തുടർന്ന് ചാത്തനൂർ ജിഎൽപി സ്‌കൂളിൽ ഇന്നു നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങൾ ബുധനാഴ്ചത്തേക്ക് മാറ്റി.

ഞായറാഴ്ച്ച ഉച്ചയോടെയാണ് കാളിദാസനം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മൊബൈൽ ഉപയോഗിക്കാൻ നൽകാത്തതിനെ തുടർന്ന് വിഷമിച്ച് വീടിന്റെ മുകൾ നിലയിലേക്ക് പോയതായിരുന്നു കാളിദാസൻ. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ മച്ചിൽ കെട്ടിയിട്ടിരുന്ന സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related