തൃശൂർ: ആക്രി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന. ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങള്‍ തൃശൂരിൽ പിടിയില്‍. ജഗത്പൂർ സ്വദേശികളായ ഇസ്രാർ കമാല്‍ കല്ലു (25), ജാവേദ് കമാല്‍കല്ലു (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഉത്തർപ്രദേശില്‍ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് ചാലക്കുടിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയായിരുന്നു. സ്കൂളുകള്‍, കോളജുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
read also: വൈറ്റമിൻ ഗുളികയെന്ന വ്യാജേന നല്‍കിയത് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക: പീഡന കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിന്നായി തൃശ്ശൂർ റെയിഞ്ച് ഡിഐജി അജിതാ ബീഗം ഐപിഎസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ലഹരി വേട്ടക്കിടെയാണ് ട്രെയിൻ മാർഗ്ഗം കേരളത്തില്‍ എത്തിച്ച് വിദ്യാർത്ഥികള്‍ക്ക് വില്‍പ്പന നടത്തുവാൻ എത്തിയ അന്യസംസ്ഥാന സംഘത്തെ പിടികൂടാനായത്. ചാലക്കുടി ഡിവൈഎസ്പി ആർ അശോകൻ്റെ നിർദേശപ്രകാരം ചാലക്കുടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.