ജീപ്പിനെ ഓവര്‍ടേക്ക് ചെയ്ത ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചു കയറി: 18കാരൻ മരിച്ചു


കോട്ടയം:  ജീപ്പിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്.

read also: ജോഷി- മോഹൻലാൽ മാസ് ആക്ഷൻ ചിത്രം റമ്പാൻ ഉപേക്ഷിക്കുന്നു?

ഈരാറ്റുപേട്ട – തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ജിബിൻ ജീപ്പിനെ ഓവർ ടേക്ക് ചെയ്‌ത് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിച്ചുമാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ മുൻഭാഗത്ത് ഇടിച്ചു. ബസിലെ സിസിടിവിയില്‍ പതി‌ഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.