തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയും. കേസിലെ പ്രതിയായ ഡ്രൈവർ വിജയകുമാറിനാണ് നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2016 ൽ ബാലരാമപുരം പുവാർ റോഡിൽ മദ്യപിച്ച് വിജയകുമാർ ഓടിച്ച ജീപ്പിടിച്ച് നാല് പേർ കൊല്ലപ്പെടുകായും അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തിരുന്നു.
read also: അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു: 16കാരിക്ക് ദാരുണാന്ത്യം
2016 ജൂണ്‍ എട്ടിന് രാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജയകുമാർ തെറ്റായ ദിശയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് എതിരെ വന്ന ഓട്ടോയെയും ബൈക്കിനെയും കാൽനടക്കാരെനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. കാൽക്കാരനും ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നു മറ്റ് മൂന്നു പേർക്കെതിരെ പ്രേരണ കുറ്റം ചുമത്തിയെങ്കിലും കോടതി വെറുവിട്ടു.