31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

നിന്റെ നക്കാപ്പിച്ചയ്‌ക്ക് ഇങ്ങനയേ നോക്കാൻ പറ്റത്തുള്ളൂ: കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ച്‌ യുവതി

Date:


ആലപ്പുഴ: ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മർദിച്ചതായി പരാതി. മാന്നാർ കൂട്ടുംപേരൂർ സ്വദേശിനിയാണ് കുഞ്ഞിനെ മർദിച്ചത്. മർദന ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി, യുവതി തന്നെ ഭർത്താവിന് അയച്ചുകൊടുക്കുകയും ചെയ്തു.

‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നും പറഞ്ഞാണ് യുവതി ഒരു വയസുള്ള മകനെ ക്രൂരമായി ഉപദ്രവിക്കുന്നത്. ‘നീ തരുന്ന നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ കുഞ്ഞിനെ ഇങ്ങനയേ നോക്കാൻ പറ്റത്തുള്ളൂടാ, നീ പോയ് കേസ് കൊടുക്കണം, അതു തന്നെയാണ് എന്റെ ആവശ്യം.’- എന്നും യുവതി കുഞ്ഞിനെ മർദിക്കുന്നതിനിടയില്‍ പറയുന്നു. ഈ വിഡിയോ ദൃശ്യങ്ങൾ പുറത്ത്.

read also:മദ്യലഹരിയില്‍ നടുറോഡില്‍ തമ്മിലടിച്ച്‌ മദ്യപസംഘം: കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമം

അമ്മയുടെ മർദനമേറ്റ് ശരീരം വേദനിച്ച കുട്ടി കരയുന്നു. തിരുവനന്തപുരം സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇവരുടേത് പുനർവിവാഹമായിരുന്നുവെന്നും യുവാവ് അടുത്തിടെ വേറൊരു വിവാഹം കഴിച്ചതായും വാർത്തകൾ വരുന്നുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മാന്നാർ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related