എണ്ണപ്പാടം കണ്ടെത്തിയാൽ കൊല്ലം ഗൾഫ് പോലെ അടിമുടി മാറും: ​ഇ​ന്ധ​ന​ പ​ര്യ​വേ​ക്ഷ​ണം ഉടൻ ആരംഭിക്കും


കൊ​ല്ലം​:​ കേരളവും ഗൾഫ് പോലെ സമ്പന്നമാകുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. ​ഗൾഫ് നാടുകളെ സമ്പദ്സമൃദ്ധിയിലേക്ക് നയിച്ച എണ്ണപ്പാടങ്ങൾ കൊല്ലം തീരത്തും കണ്ടെത്താനായാൽ കേരളത്തിന്റെ സാമ്പത്തിക രം​ഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടായേക്കാം.

കൊല്ലം തുറമുഖവും അനുബന്ധ പ്രദേശങ്ങളും വളരെ പെട്ടെന്നാകും വികസിക്കുന്നത്. ​കൊ​ല്ലം​ ​തുറമുഖം ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ഇ​ന്ധ​ന​ ​പ​ര്യ​വേ​ക്ഷ​ണത്തിന് വേണ്ടുന്ന അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നത്. കടലിൽ ഇന്ധനം കണ്ടെത്താനായാൽ തുടർ പ്രവർത്തനങ്ങളും കൊല്ലം തുറമുറഖവും പട്ടണവും കേന്ദ്രീകരിച്ച് തന്നെയാകും എന്നതാണ് കൊല്ലത്തിന്റെ വികസന പ്രതീക്ഷകൾ വാനോളം ഉയർത്തുന്നത്.

കൊല്ലം തീരത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെയാണ് ക്രൂഡോയിൽ പര്യവേക്ഷണം. 2020-ൽ കൊല്ലം തീരം കേന്ദ്രമാക്കി ഓയിൽ ഇന്ത്യ പ്രാഥമിക പര്യവേക്ഷണം നടത്തിയിരുന്നു. ഇതിൽ ചില സാധ്യതകൾ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നത്. ആഴക്കടലിൽ 18 ബ്ലോക്കുകളിലായി വൻതോതിൽ ക്രൂഡോയിൽ നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പര്യവേക്ഷണം നടക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരും.

​കേ​ന്ദ്ര​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​ഓ​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാണ് കൊല്ലം തീരത്ത് ഇന്ധന പ​ര്യ​വേ​ക്ഷ​ണം നടത്താനൊരുങ്ങുന്നത്. പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള​ ​കൂ​റ്റ​ൻ​ ​കി​ണ​ർ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​യു.​കെ​യി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​ഡോ​ൾ​ഫി​ൻ​ ​ഡ്രി​ല്ലിം​ഗു​മാ​യി​ ​ഓ​യി​ൽ​ ​ഇ​ന്ത്യ ​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ കരാർ​ ​ഒ​പ്പി​ട്ടി​രു​ന്നു. 1252​ ​കോ​ടി​രൂപയുടേതാണ് കരാർ. ക​ര​യി​ലും​ ​തീ​ര​മേ​ഖ​ല​യി​ലും​ ​അ​നു​ബ​ന്ധസേ​വ​ന​ങ്ങ​ൾ​ക്ക് ​ക​രാ​റാ​യി​ക്ക​ഴി​ഞ്ഞാൽ കൊ​ല്ലം​ ​സ​മു​ദ്ര​മേ​ഖ​ല​യി​ൽ​ ഇ​ന്ധ​ന​ ​പ​ര്യ​വേ​ക്ഷ​ണം​ ​ആ​രം​ഭി​ക്കും.

പ​ര്യ​വേ​ക്ഷ​ണ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​ബോ​ട്ടു​ക​ളും​ ​മ​റ്റ് ​യാ​ന​ങ്ങ​ളും​ ​അ​ക​ലം​ ​പാ​ലി​ക്കാ​ൻ​ ​ചെ​റു​ക​പ്പ​ലു​ക​ളു​ടെ​ ​റോ​ന്തു​ചു​റ്റ​ൽ,​ ​പ​ര്യ​വേ​ക്ഷ​ണ​ ​ക​പ്പ​ലി​ന് ​ഇ​ന്ധ​ന​വും​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ഭ​ക്ഷ​ണ​വും​ ​കു​ടി​വെ​ള്ള​വും​ ​എ​ത്തി​ക്ക​ൽ,​ ​കൂ​റ്റ​ൻ​ ​പൈ​പ്പ് ​ലൈ​ൻ​ ​സം​ഭ​ര​ണം​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​തീ​ര​സേ​വ​ന​ ​ക​രാ​റാ​ണ്ഇ​നി​യു​ള്ള​ ​ന​ട​പ​ടി.​ കൊ​ല്ലം​ ​പോ​ർ​ട്ട് ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ഇ​വ​ ​ചെ​യ്യേ​ണ്ട​ത്.

കൊല്ലം തീരത്തെ ക്രൂഡോയിൽ പര്യവേക്ഷണ സാധ്യതകൾ പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി തന്റെ മന്ത്രാലയത്തിലെ ആദ്യദിനത്തിൽ തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് കൊല്ലത്തെ എണ്ണപ്പാടം വീണ്ടും ചർച്ചകളിൽ നിറയുന്നത്. ചർച്ചയായിരിക്കുകയാണ്. പര്യവേക്ഷണത്തിൽ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് കണ്ടെത്തിയാൽ കൊല്ലത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ മുഖച്ഛായ മാറും. കൊല്ലം ഒരു അന്തർദ്ദേശീയ ന​ഗരമായി മാറുകയും ചെയ്യും.

കൊ​ല്ല​ത്തി​ന് ​പു​റ​മേ​ ​ആ​ന്ധ്ര​യി​ലെ​ ​അ​മ​ലാ​പു​രം,​ ​കൊ​ങ്ക​ൺ​ ​തീ​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ 93.902​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ർ​ ​പ്ര​ദേ​ശം​ ​ഓ​യി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​കേ​ന്ദ്ര​ ​പെ​ട്രോ​ളി​യം​ ​മ​ന്ത്രാ​ല​യം​ ​ഖ​ന​ന​ത്തി​ന് ​കൈ​മാ​റി​യി​രു​ന്നു.​മൂ​ന്നി​ട​ത്തെ​യും​ ​ഡ്രി​ല്ലി​ങ്ങി​നാ​ണ് ​ബ്രി​ട്ടീ​ഷ് ​ക​മ്പ​നി​യു​മാ​യി​ ​ക​രാ​ർ​വ​ച്ച​ത്.
2020​ൽ​ ​കൊ​ല്ലം​ ​തീ​ര​ക്ക​ട​ലി​ൽ​ ​ഓ​യി​ൽ​ ​ഇ​ന്ത്യ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​ണ​ ​പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ​ ​ഇ​ന്ധ​ന​ ​സാ​ധ്യ​ത​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ദ്രാ​വ​ക​ ​ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​വാ​ത​ക​ ​സാ​ദ്ധ്യ​ത​യും​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

തീ​ര​ത്ത് ​നി​ന്ന് 26​ ​നോ​ട്ടി​ക്ക​ൽ​ ​മെൈ​ൽ​ ​അ​ക​ലെ ജ​ല​നി​ര​പ്പി​ൽ​ ​നി​ന്ന് 80​ ​മീ​റ്റ​ർ​ ​താ​ഴ്ച​യി​ൽ​ ​അ​ടി​ത്ത​ട്ടു​ള്ള​ ​ഭാ​ഗ​ത്താ​ണ് ​പ​ര്യ​വേ​ക്ഷ​ണം.​ ​ഏ​ക​ദേ​ശം​ 6000​ ​മീ​റ്റ​ർ​ ​വ​രെ​ ​ആ​ഴ​ത്തി​ൽ​ ​കു​ഴി​ക്കും.ഇ​രു​മ്പ് ​കൊ​ണ്ട് ​കൂ​റ്റ​ൻ​ ​പ്ലാ​റ്റ്ഫോം​ ​സ്ഥാ​പി​ച്ചാ​കും​ ​കി​ണ​ർ​ ​നി​ർ​മ്മാ​ണം.​ ​കി​ണ​റു​ക​ളി​ൽ​ ​കൂ​റ്റ​ൻ​ ​പൈ​പ്പ് ​ലൈ​നു​ക​ൾ​ ​ഇ​റ​ക്കി​യാ​ണ് പ​രി​ശോ​ധ​ന.