15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി: പരിഭ്രാന്തരായി ജനങ്ങൾ

Date:


ആലപ്പുഴ: നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസ് ഉയരപ്പാതയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. 68ാം നമ്പര്‍ തൂണിന് സമീപമുണ്ടായ അപകടത്തില്‍ കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ സമീപത്തെ വീടുകൾക്ക് അടുത്തായി തെറിച്ച്‌ വീണു. പാതയുടെ ബലപരിശോധനയ്ക്കിടെയാണ് വെസ്റ്റ് വില്ലേജ് ഓഫീസിന് സമീപം നിര്‍മാണത്തിലുള്ള ഗര്‍ഡറില്‍ പൊട്ടിത്തെറിയുണ്ടായത്.

read also: അഹന്തയില്‍ നിന്ന് മുക്തി നേടുന്നു: തിരുപ്പതിയിലെത്തി മൊട്ടയടിച്ച്‌ രചന നാരായണൻകുട്ടി

നിര്‍മാണം കഴിഞ്ഞ് 20 ദിവസംപിന്നിടുമ്ബോഴാണ് ഗര്‍ഡറുകളില്‍ ‘സ്‌ട്രെസിങ്’ എന്ന ബല പരിശോധന നടത്തുന്നത്. ഗര്‍ഡറിന്റെ ഉള്ളിലേക്ക് പൈപ്പുകള്‍ കയറ്റി പ്രഷര്‍ ചെയ്ത് വലിക്കുന്നതാണു പരിശോധന രീതി. ഈ രീതിയിലുള്ള പരിശോധന നടത്തുമ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. കോണ്‍ക്രീറ്റിന് വേണ്ടതുപോലെ ബലം ഇല്ലാത്തതാവാം പൊട്ടിത്തെറിയുടെ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറിലധികം സീറ്റുമായി യു.ഡി.എഫ് തിരിച്ചുവരും; കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം: വി.ഡി. സതീശന്‍

പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ...

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...