ബലിപെരുന്നാൾ: പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പന മാനിച്ച് മകനെ ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കൽ
ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകം. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുൽ അദ്‌ഹ എന്നാൽ ബലിപെരുന്നാൾ.
ബലിപെരുന്നാളിനെക്കുറിച്ചുള്ള ആചാരങ്ങളും വിശ്വാസങ്ങളും അറിയാം,
പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ മകൻ ഇസ്മാഇൽനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലായാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാൾ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിൻ്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.
read also: ചിത്തിനിയിലെ “ആരു നീ ആര് നീ” എന്ന പ്രണയഗാനത്തിന്റെ വീഡിയോ റിലീസ് നാളെ
നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ പ്രവാചകനായ ഇബ്രാഹിം നബിക്ക് പുത്രൻ പിറന്നത്. പുത്രൻ്റെ പേര് ഇസ്മാഇൽ എന്നായിരുന്നു. ഒരിക്കൽ അള്ളാഹു സ്വപ്നത്തിൽ വന്ന നിനക്ക് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്വജിക്കാൻ ഇബ്രാഹിമിനോട് പറഞ്ഞു. ദൈവ കൽപ്പന അനുസരിച്ച് തൻ്റെ പ്രിയപുത്രനെ ബലികൊടുക്കാൻ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല. എന്നാൽ പരീക്ഷണത്തിൽ ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി. ബലിനൽകുന്ന സമയത്ത് ദൈവദൂതൻ എത്തുകയും ഇസ്മാഇൽനെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ ദിനത്തിൻ്റെ ഓര്‍മ്മപുതുക്കലാണ് ബലിപെരുന്നാളായി ആചരിക്കുന്നത്. അള്ളാഹുവിൻ്റെ കൃപയാൽ ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രിനും കൂടി ജനിച്ചു.