3
September, 2025

A News 365Times Venture

3
Wednesday
September, 2025

A News 365Times Venture

എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ കാറില്‍ സഞ്ചരിക്കാമെന്നല്ലാതെ ആരോഗ്യമന്ത്രിക്ക് അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ല

Date:


തിരുവനന്തപുരം: എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ കാറില്‍ സഞ്ചരിക്കാമെന്നല്ലാതെ ആരോഗ്യമന്ത്രി കുവൈറ്റില്‍ പോയിട്ട് മറ്റൊന്നും ചെയ്യാനില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.

ദുരന്തമുഖത്ത് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാക്കാനും രാഷ്ട്രീയത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കുന്നതുമായ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് യോജിച്ച് ചെയ്തില്ല എന്നൊരു പരാതി ഉണ്ടെങ്കില്‍ പറയട്ടെ. മരണപ്പെട്ട 24 പേരുടെയും മേല്‍വിലാസം സംസ്ഥാനത്ത് നിന്നും മന്ത്രി പോയിട്ടല്ല കണ്ടെത്തിയത്. മുഖ്യമന്ത്രി പറഞ്ഞത് ആശ്വസിപ്പിക്കുന്നത് നാടിന്റെ സംസ്‌കാരമാണ് അതിന് വേണ്ടിയാണ് കേരളത്തില്‍ നിന്നും പോകുന്നതെന്ന്. അവിടത്തെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

വിദേശങ്ങളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ അത് നോക്കാനുള്ള ചുമതല വിദേശത്തെ ഇന്ത്യന്‍ എംബസിക്കാണുള്ളത്. ആ കാര്യങ്ങള്‍ കുറച്ചു കൂടി ഏകോപിപ്പിക്കാനും ആ രാജ്യത്തെ മന്ത്രിമാരുമായി സംസാരിക്കാനുമുള്ള ചുമതല ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിനാണുള്ളത്. സംസ്ഥാനത്തെ മന്ത്രിക്ക് അവിടത്തെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related