ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി: പ്രതിക്കായി പോലീസിന്റെ തിരച്ചില്‍



തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടുകൂടി ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ കുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് പോയ കുമാർ ബിജുവിനെ പലതവണ വിളിച്ചിട്ടും ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയ കുമാർ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

read also: നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു: ഡ്രൈവര്‍ വെന്തു മരിച്ചു

ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും നിലത്തുവീഴുകയായിരുന്നു. ഉടന്‍തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.