31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ഇത്തരം ഭീഷണി ഒക്കെ നാലായി മടക്കി അങ്ങ് അടിവാരത്തില്‍ വെച്ചാല്‍ മതി: സന്ദീപ് വാചസ്പതി

Date:



വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പരാമർശം നടത്തിയ ആബിദ് അടിവാരത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിലെ ഏറ്റവും പ്രബല സമുദായ സംഘടനയുടെ നേതാവിനെ ഇത്തരത്തില്‍ അപമാനിക്കാൻ ആരാണ് അനുമതി നല്‍കിയതെന്ന് സന്ദീപ് വാചസ്പതി സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.

read also: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: ഒരാൾ കൂടി അറസ്റ്റില്‍

സന്ദീപ് വാചസ്പതി പങ്കുവെച്ച കുറിപ്പ്

കേരളത്തിലെ ഏറ്റവും പ്രബല സമുദായ സംഘടനയുടെ നേതാവിനെ ഇത്തരത്തില്‍ അപമാനിക്കാൻ ആരാണ് ഈ ഭീകരവാദിക്ക് അനുമതി നല്‍കിയത്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞ അഭിപ്രായത്തെ എതിർക്കേണ്ടത് താലിബാൻ ശൈലിയില്‍ അല്ല. കണക്കുകള്‍ ഉണ്ടെങ്കില്‍ അത് പുറത്ത് വിട്ട് ചെറുക്കണം. അല്ലാതെ ഇത്തരം ഭീഷണി ഒക്കെ നാലായി മടക്കി അങ്ങ് അടിവാരത്തില്‍ വെച്ചാല്‍ മതി. അഭിപ്രായം പറയുന്നവരെ പിണറായി ഒരുക്കി തരുന്ന സുരക്ഷിത ലാവണത്തില്‍ ഇരുന്ന് വിരട്ടി നിശബ്ദരാക്കാം എന്ന ചിന്ത ഉണ്ടെങ്കില്‍ അത് കേരളം അനുവദിക്കില്ല. ഇയാള്‍ക്കെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related