പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച നടപടിയിലാണ് സ്റ്റേ. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.
read also: ഇരട്ട ചക്രവാതച്ചുഴി; വെള്ളിയാഴ്ചയോടെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും, വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
പൊറോട്ടയുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നതിനു പിന്നാലെ പാക്കറ്റ് പൊറോട്ടയ്ക്ക് വില കുറഞ്ഞിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.