മിൽമ കാന്റീനിലെ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള


ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. പുന്നപ്ര മിൽമയിലെ കാന്റീനിലാണ് കഴിഞ്ഞ ദിവസം സാമ്പാറിനുള്ളിൽ ചത്ത തവളയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ ഊണുകഴിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. വൈകാതെ ഇക്കാര്യം സാമൂഹികമാധ്യങ്ങളിലൂടെ പുറത്തുവരുകയായിരുന്നു.

വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഡയറി മാനേജർ ശ്യാമ കൃഷ്ണൻ പറഞ്ഞു. കാന്റീൻ നടത്തിപ്പുകാരനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കാന്റീൻ നടത്തിപ്പിനായി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.