കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ കൈമാറി യൂസഫലി


തിരുവനന്തപുരം: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി എംഎ യൂസഫലി. ഓരോ കുടുംബത്തിനും അ‌ഞ്ച് ലക്ഷം രൂപ വീതം കൈമാറും. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച്‌ നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറുക.

read also: ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം : ജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി.

കഴിഞ്ഞ മാസം 12-ന് പുലര്‍ച്ചെയാണ് ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാരടക്കം 49 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്.