‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു: മാലിന്യ പുക ശ്വസിച്ച് സമീപവാസികള്‍ക്ക് ശ്വസതടസം
തൃശൂർ: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ഏലൂര്‍ എഫ്‌എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചത്.
പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തിയതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
read also: നടി ശാലിനി ആശുപത്രിയിൽ: കൈകോര്‍ത്തുപിടിച്ച് അജിത്
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പ്രധാന ഭാഗമായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രത്തില്‍ കാണിച്ചത്.