ഭാര്യ മരിച്ചിട്ട് ഒരു മാസം, ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ ശേഷം സാബുലാല്‍ ജീവനൊടുക്കി: ആത്മഹത്യ കുറിപ്പ് വാട്സാപ്പില്‍
തിരുവനന്തപുരം: അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച് ഒരു മാസം തികയുന്ന ദിവസം ഭര്‍ത്താവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. കോവളത്താണ് സംഭവം. ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് ശേഷമാണ് വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍ (50) ആത്മഹത്യാ ചെയ്തത്. ഭാര്യാമാതാവ് സി ശ്യാമള (76) യെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
read also: സുരേഷ് ഗോപിയ്ക്ക് വേണ്ടി 21 പുഷ്പാഞ്ജലി നടത്തി, ചെറുപ്പം മുതലേ ഞങ്ങള്‍ ഇടതുപക്ഷക്കാർ ആയിരുന്നു പക്ഷേ…: ഷിജിത പറയുന്നു
ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മൂന്നിന് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞ സാബുലാലിന്റെ ഭാര്യ റീന മരണപ്പെട്ടിരുന്നു. ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലു മണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തിയെന്നും ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്നും അമ്മയെയും കൂടെക്കൂട്ടുന്നതായും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍ തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടത്.