23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

തന്റെ വീട്ടില്‍ കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍

Date:


കണ്ണൂര്‍: തന്റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരന്‍ പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കെ. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവന്‍ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ പറയുന്നതും കേള്‍ക്കാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related