തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാര്‍ഥി സന്ദീപിനാണ് പരിക്കേറ്റത്. കാട്ടാക്കട അന്തിയൂര്ക്കോണത്തുവച്ചായിരുന്നു അപകടം.
read also : ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് 14 കാരന് ചികിത്സയില്‍
സന്ദീപ് രാവിലെ സ്കൂളിൽ പോകാനായി എട്ടരയോടെ കാട്ടാക്കട പൊട്ടന്‍കാവില്‍ നിന്ന് കയറിയ ബസ് അന്തിയൂര്‍ക്കോണം പാലത്തിനു സമീപത്തുവച്ച് ഗട്ടറില്‍ വീണപ്പോൾ അപ്രതീക്ഷിതമായി ഡോർ തുറക്കുകയായിരുന്നു. അതിനു പിന്നാലെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീണു. സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേര്‍ന്നാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്നാണ് നാട്ടുകാരുടെ ആരോപണം.