24
February, 2026

A News 365Times Venture

24
Tuesday
February, 2026

A News 365Times Venture

കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണ് ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക് : അപകടം ആറ്റിങ്ങലിൽ

Date:


തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേയ്ക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണ് ഗുരുതര പരിക്ക്. ആറ്റിങ്ങലിലാണ് സംഭവം. പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യുപിഎസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് സമീപത്തെ മൂന്നുനില  കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണത്.

read also; ക്ലാസ് മുറിയില്‍ അധ്യാപകനെ വിദ്യാര്‍ഥി കത്തികൊണ്ടു കുത്തിക്കൊന്നു: പ്ലസ് വൺ വിദ്യാര്‍ഥി അറസ്റ്റിൽ

ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related