പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17കാരന്‍ ഷോക്കേറ്റ് മരിച്ചു: സംഭവം കൊച്ചിയിൽ


കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്തുക്കളോട് പന്തയം വച്ച് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്.

read also: കുറേ കാരണവന്മാരെ നോക്കാനാണോ അമ്മയിൽ ചേരുന്നത്? അച്ഛൻ കൈപ്പറ്റിയ ആനുകൂല്യങ്ങൾ ആ നടൻ മറന്നു : വിമർശിച്ച് ഇടവേള ബാബു

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ് ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല