അന്ന് പേടിച്ചിരുന്നു, ഇന്ന് തല്ലാൻ ആളുകളെ വിട്ടാല്‍ സുരേഷ് കുമാറിന്റെ നെഞ്ചു ഞാൻ ഇടിച്ചു തകർക്കും: സുരേഷ് ഗോപി
തിരുവനന്തപുരം : കമ്മിഷണർ സിനിമ ചെയ്യുന്നത് വരെ ജീവിതത്തില്‍ ‘പോടാ’ എന്നൊരു വാക്കുപോലും താൻ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് സംസാരിക്കാൻ തന്നെ പ്രാപ്തനാക്കിയത് രണ്‍ജി പണിക്കരുടെ പേനയും ഷാജി കൈലാസിന്റെ സംവിധാനവുമാണെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കില്‍ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കുമെന്നും താരം പറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരത്ത് നല്കിയ സ്വീകരണച്ചടങ്ങിലാണ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മറ്റും സുരേഷ് ഗോപി തുറന്നു പറഞ്ഞത്.
read also: പ്രേക്ഷകരെ ഭയപ്പെടുത്താൻ ചിത്തിനി എത്തുന്നു : റിലീസ് തീയതി പുറത്ത്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
കമ്മിഷണർ സിനിമ ചെയ്യുന്നത് വരെ ജീവിതത്തില്‍ ‘പോടാ’ എന്നൊരു വാക്കുപോലും താൻ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് സംസാരിക്കാൻ തന്നെ പ്രാപ്തനാക്കിയത് രണ്‍ജി പണിക്കരുടെ പേനയും ഷാജി കൈലാസിന്റെ സംവിധാനവുമാണ്. എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ് കുമാർ. അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്നു പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാർ ആണ് ഇന്ന് കേരളം മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാർ.
അന്ന് റൂമിനകത്ത് പേടിച്ചിരുന്ന് ഫോണ്‍ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ച് വന്നെങ്കില്‍ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാല്‍ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും. സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രണ്‍ജി പണിക്കരും ഷാജി കൈലാസുമാണ്.
ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തില്‍ അല്ല, ഹൃദയത്തിലുണ്ട്. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കില്‍ ഞാൻ ഭരത്ചന്ദ്രനായി തന്നെ ജീവിക്കും. ഭരത് ചന്ദ്രനായി പെരുമാറും, ഭരത് ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിർവഹിക്കും. ഭരത് ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനല്‍കുകയാണ്’- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.