തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ)യുടെ തീരുമാനം ഉടൻ. 10ന് ചേരുന്ന യോഗം വിഷയം പരിഗണിക്കും.
ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും ഈ സാഹചര്യത്തില്‍ പെർമിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
read also: ക്രിക്കറ്റ് മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചു, കുറ്റം സമ്മതിച്ച് കോച്ച് മനു
സംസ്ഥാനാടിസ്ഥാനത്തിലുള്ള പെർമിറ്റിന് തടസ്സമുണ്ടെങ്കില്‍ അയല്‍ ജില്ലകളില്‍ 3040 കിലോമീറ്റർ വരെ ഓടാൻ അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.