കോഴിക്കോട് : സത്യപ്രതിജ്ഞ കഴിഞ്ഞ് നാട്ടിലെത്തിയ എം .കെ. രാഘവൻ എം.പി. യെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ജെ.എം.എയുടെ ഉപഹാരം ജില്ലാ കോർഡിനേറ്റർ പി.ടി.നിസാര്‍ എം.കെ.രാഘവന്‍ എം.പിക്ക് സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ഗിന്നസ് റെനീഷ്, പീപ്പിള്‍സ് റിവ്യൂ ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍, സിറ്റിസണ്‍ ലൈവ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത്ത് എന്നിവര്‍ സംസാരിച്ചു . കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ