പിറവത്ത് പുഴയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി, നീല പാന്റും കറുത്ത ടീ ഷര്‍ട്ടും വേഷം: അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: പിറവത്ത് പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂര്‍ ഭാഗത്ത് മൃതദേഹം ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരയിലേക്ക് എത്തിച്ചത്.
45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. നീല പാന്റും കറുത്ത ടീഷര്‍ട്ടുമാണ് വേഷം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പിറവം പൊലീസ് പറഞ്ഞു. സമീപപ്രദേശത്ത് കാണാനില്ലെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.