തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം


തൃശൂർ: തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. എളവള്ളി നന്മിനി, ചെന്ത്രാപ്പിന്നി, ചാമക്കാല, പുത്തൻചിറ എന്നിവിടങ്ങളിലാണ് മിന്നൽ ചുഴലി വീശി അടിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ ഗുരുവായൂർ നെന്മിനിയിൽ വ്യാപക നാശ നഷ്ടമാണ് ഉണ്ടാക്കിയത്.

മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി.

ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണു,ഗതാഗതം തടസ്സപ്പെട്ടു, പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.