കോട്ടയം: ശക്തമായ മഴയിലും കാറ്റിലും മുകളിലേക്ക് മരം കടപുഴകി വീണു. കോട്ടയം ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. തുടർന്ന് ഭാഗകമായി തകർന്ന കെട്ടിടത്തിൽ നിന്നും മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
read also:‘സംഗീതബോധം മാത്രം പോര അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’: നാദിര്‍ഷ
കെട്ടിടത്തിനുള്ളിലെ പ്രവർത്തനങ്ങള്‍ താത്കാലികമായി നിർത്തി വച്ചു. പോസ്റ്റുമോർട്ടം നടപടികള്‍ നിർത്തിവച്ചെന്നും അധികൃതർ അറിയിച്ചു. മരം വീഴുന്ന സമയത്ത് കെട്ടിടത്തിനകത്ത് ആളില്ലാത്തതിനാല്‍ ആളാപായമുണ്ടായിട്ടില്ല.
പാലക്കാട് വടക്കഞ്ചേരിയില്‍ കനത്ത മഴയില്‍ വീട് തകർന്ന് അമ്മയും മകനും മരിച്ചു. കണ്ണമ്ബ്ര സ്വദേശികളായ സുലോചനയും മകൻ രഞ്ജിത്തുമാണ് മരിച്ചത്.