22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ: ആസിഫ് അലി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

Date:


മനോരഥങ്ങള്‍ ആന്തോളജി സീരിസിന്‍റെ ട്രെയിലർ റിലീസിനിടെ നടൻ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണൻ പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍.

തന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റ് അല്ല, അമരീഷ് പൂരി വരട്ടെ എന്ന സരോജ് കുമാർ ഡയലോഗ് ആണ് ഈ സംഭവം കണ്ടപ്പോള്‍ ഓർമ വന്നതെന്നും ആരു ശ്രമിച്ചാലും ആസിഫ് അലി എന്ന ചെറുപ്പക്കാരന്‍ ഇല്ലാതാകില്ലെന്നും രാഹുല്‍ പറയുന്നു.

read also: കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക

കുറിപ്പ്

‘എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ’ എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് ഉദയനാണ് താരം എന്ന സിനിമയില്‍. ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്‍റെ സഹപ്രവർത്തകരില്‍ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാല്‍ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ.

ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്‍പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്.’-രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related