ട്രാഫിക് കുരുക്ക് : സിവില്‍ പോലീസ് ഓഫീസര്‍ക്ക് നേരെ സി.ഐയുടെ തെറിയഭിഷേകം , പരാതി


തിരുവനന്തപുരം: ട്രാഫിക്ക് കുരുക്കിൽ പെട്ടതിനു പോലീസ് ഉദ്യോഗസ്ഥനുനേരെ കാറിലെത്തിയ സി.ഐയുടെ തെറിയഭിഷേകവും ശകാരവും. വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസർ അശോകന് നേരെയാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സി.ഐ. യഹിയ തെറിയഭിഷേകം നടത്തിയത്.

read also: അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിൽ തകർന്നു, വീടിന്റെ മതില്‍ ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു

ആറ്റിങ്ങല്‍ കോടതിയില്‍ പോയി തിരികെ വെഞ്ഞാറമൂട് എത്തിയപ്പോള്‍ ട്രാഫിക് കുരിക്കില്‍ പെട്ടതാണ് സി.ഐയെ ചൊടിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ ഉടൻതന്നെ വെഞ്ഞാറമൂട് പോലീസില്‍ റിപ്പോർട്ട് നല്‍കി.

പോലീസ് ഉദ്യോഗസ്ഥന്റെ പരാതി ജി.ഡിയില്‍ രജിസ്റ്റർചെയ്തു. തുടർന്ന്, വെഞ്ഞാറമൂട് സി.ഐ. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയെ വിവരം അറിയിക്കുകയും വെള്ളിയാഴ്ച ഡിവൈ.എസ്.പി. ഓഫീസില്‍ ഇരുവരോടും ഹാജരാകാൻ നിർദ്ദേസഹിക്കുകയും ചെയ്തു. എന്നാല്‍, ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറിവിളിച്ചതായി ചൂണ്ടിക്കാട്ടി സി.ഐ. യഹിയയും വെഞ്ഞാറമൂട് പോലീസില്‍ പരാതിനല്‍കി.