അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിൽ തകർന്നു, വീടിന്റെ മതില്‍ ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു
കണ്ണൂര്‍ : അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിൽ തകര്‍ന്നു വീണു. വ്യാഴാഴ്ച രാവിലെ എട്ടേകാലിനാണ് സംഭവം. വിദ്യാര്‍ഥികള്‍ നടന്നുപോകുമ്പോള്‍ കൂറ്റന്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നു വീഴുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകള്‍ റോഡില്‍ വീണ ചെങ്കല്ലും കോണ്‍ക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കി.
read also: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്!
കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായി. ഇന്ന് വൈകിട്ടോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ചക്കരക്കല്‍ -താഴെ ചൊവ്വ റോഡിലെ പള്ളി പ്പൊയിലില്‍ കാപ്പാട് പള്ളിപ്പൊയില്‍ സ്വദേശി പി കെ ഇര്‍ഷാദിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്. മതില്‍ വീണ് നിര്‍ത്തിയിട്ടിരുന്ന കാറിന് ഭാഗികമായി കേടുപാടുകള്‍ പറ്റി.