22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

കാട്ടാക്കടയിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലയ്ക്ക് ശേഷം ആത്മഹത്യ?

Date:


തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട കുരുതംകോട് പാലക്കലിൽ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്.

റീജയെ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്.
റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ.

റീജയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...