കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിൽ ജീവനക്കാരൻ വീണു മരിച്ചു. കെട്ടിടത്തിന്റെ 11ാം നിലയിലെ പാരഗണ്‍ കോഫി ഷോപ്പില്‍ നിന്നുമാണ് ഇൻഫോ പാർക്ക് തപസ്യ ബില്‍ഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരനായ ശ്രീരാഗ് വീണത്. മുപ്പത്തിയൊൻപത് വയസ്സായിരുന്നു.
READ ALSO: ജീപ്പ് പൂര്‍ണമായി മുങ്ങി: കെഎസ്‌ഇബി ജീവനക്കാർ വെള്ളക്കെട്ടില്‍ കുടുങ്ങി, രക്ഷിച്ച് ഫയര്‍ഫോഴ്സ്
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം. 10 വർഷമായി സൈൻ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്.