തൃശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു; ഒരാള്‍ക്ക് പൊള്ളലേറ്റു, ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു


തൃശൂര്‍:  വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരാൾ തീയിട്ടു. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തിനശിച്ചു.സംഭവത്തിൽ യുഡി ക്ലര്‍ക്ക് അനുപിന് പൊള്ളലേറ്റു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളല്‍ ഗുരുതരമുള്ളതല്ല. ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

read also:14കാരന് നിപ : രോഗിയുമായി സമ്പര്‍ക്കത്തിലായ 214 പേര്‍ നിരീക്ഷണത്തില്‍, കുട്ടിയുടെ സുഹൃത്തിനും പനി

അനുപിന് നേരെ പെട്രോളോ മണ്ണെണ്ണയോ എന്ന് കരുതുന്ന ദ്രാവകം ഒഴിച്ചതായാണ് വിവരം. മാസ്‌ക് ധരിച്ചയാള്‍ ആരോഗ്യകേന്ദ്രത്തിലേക്ക് ദ്രാവകം ഒഴിക്കുകയും തീ വെയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓഫീസിലെ മരുന്നുകളും രേഖകളും കത്തിയതായി അധികൃതര്‍ പറഞ്ഞു.