സാമൂഹ്യമാധ്യമത്തിലൂടെ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കിടങ്ങൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉഴവൂർ ശാസ്താംകുളം ഭാഗത്ത് മടക്കത്തറ വീട്ടിൽ ആകാശ് ബി. (24) എന്ന യുവാവാണ് കിടങ്ങൂർ പൊലീസിന്റെ പിടിയിലായത്.
സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.പോക്സോ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആകാശിന് പാലാ, കുറവിലങ്ങാട്, മരട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടി സ്വീകരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.