വയനാട്: ബാവലി ചെക്ക്‌പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് യുവാക്കളെ എക്‌സൈസ് പിടികൂടി. വയനാട് സ്വദേശികളായ ഫൈസല്‍ റാസി കെഎം, അസനൂല്‍ ഷാദുലി, സോബിൻ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ പിഎ, മലപ്പുറം സ്വദേശി ഡെല്‍ബിൻ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്.
ചെക്ക്‌പോസ്റ്റില്‍ വച്ച് യുവാക്കളുടെ കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ 204 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
read also: ഐഎന്‍എസ് ബ്രഹ്മപുത്ര അപകടം: മൂന്ന് ദിവസത്തിനുശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി
കാറിന്റെ സ്റ്റിയറിംഗിന് താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്. മാനന്തവാടി എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.