ഐഎന്‍എസ് ബ്രഹ്മപുത്ര അപകടം: മൂന്ന് ദിവസത്തിനുശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി


മുംബൈ: ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം മുങ്ങല്‍ വിദഗ്ധരുടെ സംഘം കണ്ടെത്തി. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് സിതേന്ദ്രസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണു മുംബൈ ഡോക്യാർഡില്‍ വച്ച്‌ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്കു തീപിടിച്ചത്. തീപിടിത്തത്തിനിടെ വെള്ളത്തിലേക്ക് എടുത്തു ചാടിയ നാവികനെ കാണാതാവുകയായിരുന്നു.

read also: മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച്‌ ബൈക്ക് യാത്രികന് പരിക്ക്

തീപിടിത്തത്തില്‍ യന്ത്രസംവിധാനങ്ങള്‍ വലിയതോതില്‍ കത്തിനശിച്ചു. കപ്പല്‍ വലിച്ചുനീക്കാനുള്ള ശ്രമത്തിനിടെ ഒരു വശത്തേക്ക് മറിയുകയും അപകടമുണ്ടാകുകയുമായിരുന്നു. കോടികളുടെ നഷ്ടമുണ്ടായെന്നാണു റിപ്പോര്‍ട്ട്.