22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

താരങ്ങൾക്ക് നേരെ അശ്ലീല പ്രയോഗങ്ങള്‍: ബാലയുടെ പരാതിയില്‍ ആറാട്ടണ്ണന് പൊലീസിന്റെ താക്കീത്

Date:


സിനിമ നിരൂപണത്തിന്റെ നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന നടന്‍ ബാലയുടെ പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെ താക്കീത് ചെയ്ത് പൊലീസ്.

read also: ‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്’: വസ്ത്ര വിവാദത്തിൽ മറുപടിയുമായി അമല പോള്‍

പാലാരിവട്ടം പൊലീസാണ് സന്തോഷ് വര്‍ക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തത്. ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീര്‍ത്ത് വിട്ടയക്കുകയായിരുന്നു.

താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും എതിരെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച്‌ സന്തോഷ് വര്‍ക്കിക്കെതിരെ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പരാതി നല്‍കിയിരുന്നു. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...