നദിയുടെ അടിയില്‍ ചെളിയില്‍ പുതഞ്ഞ ലോറി കണ്ടെത്തിയതായി സ്ഥിരീകരണം, ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയില്‍


ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോള്‍ നദിയില്‍ നിന്ന് സിഗ്‌നല്‍ കിട്ടിയ നാലാമത്തെ സ്‌പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്.അതിനിടെ, ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.

കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.