കൊച്ചി: ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍. നെടുമ്പാശേരിയിലെ എയര്‍ലിങ്ക് ഹോട്ടലിലാണ് ഡിജെപാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇവിടേക്കാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി എത്തിയ ഒരു യുവതി ഉള്‍പ്പടെയുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ച എക്‌സൈസ് ഇവരെ പിടികൂടുകയായിരന്നു.
read also: അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി സുഹൃത്തുക്കളുമായി ആംബുലന്‍സിൽ യാത്ര: പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
എറണാകുളം, കൊല്ലം സ്വദേശികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി.