ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു


മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ചെറിയ പരുക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേ ഉള്‍പ്പെടെ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി